Type Here to Get Search Results !

Bottom Ad

വാഴയില മുറിച്ചുവരികയായിരുന്ന കാവക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി


പിലിക്കോട് (www.evisionnews.in): വൃശ്ചിക മാസ അടിയന്തിരത്തിനായി വാഴയില മുറിച്ചുവരികയായിരുന്ന കാവക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് വീത്കുന്ന് ക്ഷേത്രത്തിലെ കാവക്കാരന്‍ കണ്ണങ്കൈയിലെ നാരായണന്‍(65)ആണ് മരിച്ചത്.

വൃശ്ചിക മാസ സംക്രമചടങ്ങുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ 8.40 മണിയോടെ വീത്കുന്ന് കൃഷ്ണ മൂര്‍ത്തി ക്ഷേത്രത്തിലേക്ക് വാഴയിലയും മറ്റ് ആചാര സാധനനങ്ങളുമായി റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടയില്‍ കണ്ണൂരില്‍ നിന്നും മംഗ്‌ളൂരുവിലേക്ക് പോകുകയായിരുന്ന മെമു ട്രെയിന്‍ തട്ടിയാണ് മരണം സംഭവിച്ചത്.

പിലിക്കോട് വറക്കോട് വയലിലാണ് അപകടം നടന്നത്. ചെറിയ ചാറ്റല്‍ മഴയുള്ളത് കാരണം ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍ പെടാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് സമീപവാസികള്‍ പറയുന്നത്. ചന്തേര പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: കാര്‍ത്ത്യായിനി. മക്കള്‍: സുധ, സവിത, സരിത

Post a Comment

0 Comments

Top Post Ad

Below Post Ad