Type Here to Get Search Results !

Bottom Ad

'കമ്മ്യൂണിസം അടുപ്പിക്കാന്‍ കൊള്ളില്ല, സഹകരണം സര്‍ക്കാരില്‍ നിന്ന് ആവശ്യങ്ങള്‍ നേടാന്‍'; തിരുത്തലുമായി ഉമര്‍ ഫൈസി മുക്കം


കോഴിക്കോട് (www.evisionnews.in): കമ്മ്യൂണിസം വെടക്ക് തന്നെയാണെന്നും തന്നെ സഖാവ് ഉമര്‍ ഫൈസി എന്നു വിളിക്കേണ്ടെന്നും സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. ഭരിക്കുന്ന സര്‍ക്കാരില്‍നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള സഹകരണം മാത്രമേ കമ്മ്യൂണിസവുമായുള്ളൂ- അദ്ദേഹം പറഞ്ഞു.

'കാലിക വിഷയങ്ങളില്‍ നിലപാട് പറയുന്നു' എന്ന തലക്കെട്ടില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഫറോക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമര്‍ ഫൈസി.

ഇടത്തോട്ട് ചെരിഞ്ഞു എന്നു പറയുന്നവരുണ്ട്. അത് മനഃപൂര്‍വം കെട്ടിയുണ്ടാക്കുന്നതാണ്. വഖഫിന്റെ വിഷയത്തില്‍ സംഭവിച്ചത് ഉദാഹരണമാണ്. രാജ്യത്ത് സര്‍ക്കാര്‍ ഒരു നിയമം കൊണ്ടുവന്നാല്‍ ഇവിടത്തെ നിയമവ്യവസ്ഥ അനുസരിച്ച് അതിനെ നേരിടണം. ജിഫ്രി തങ്ങള്‍ കേരളം ഭരിക്കുന്ന സര്‍ക്കാരിനോട് നേരിട്ടുപറഞ്ഞു. നിവേദകസംഘത്തെ അയച്ചു. അതിന്റെ ഫലമായി താല്‍ക്കാലികാശ്വാസം ലഭിച്ചു. അത്തരത്തില്‍ സഹകരിച്ചു മുന്നോട്ടുപോകുന്നുണ്ട്. അതുകൊണ്ട് കമ്മ്യൂണിസം നല്ലതാണെന്ന് പറയുന്നില്ല-ഉമര്‍ ഫൈസി പറഞ്ഞു.

കമ്മ്യൂണിസം അടുപ്പിക്കാന്‍ പറ്റാത്തതാണ്. കേരളം ഭരിക്കുന്ന സര്‍ക്കാര്‍ അവരായതുകൊണ്ട് അവരില്‍നിന്ന് കിട്ടേണ്ടതിന് ചില മാര്‍ഗങ്ങള്‍ സ്വീകരിക്കും. അപ്പോള്‍ സഖാവ് ഉമര്‍ ഫൈസി എന്നു പറയരുത്. ഇപ്പോള്‍ പറയുന്നവരും അവരുടെ കൂടെ പോകാന്‍ നില്‍ക്കുകയാണ്.'- അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad