ബെയ്ജിംഗ് (www.evisionnews.in): മാസങ്ങളായി തുടരുന്ന കോവിഡ് ലോക്ഡൗണിനെതിരെ ചൈനയില്‍ പ്രതിഷേധം ആളിക്കത്തുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി. 'സി ജിന്‍പിംഗ്, ഇറങ്ങിപ്പോകൂ! സിസിപി, പടിയിറങ്ങൂ!' എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം.
ലോക്ഡൗണുകള്‍, നീണ്ട ക്വാറന്റീനുകള്‍, കൂട്ടപ്പരിശോധനകള്‍ എന്നിവ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണ് ചൈനീസുകാര്‍. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയില്‍ വ്യാഴാഴ്ചയുണ്ടായ മാരകമായ തീപിടിത്തം പൊതുജനത്തിന്റെ രോഷത്തിന് ആക്കം കൂട്ടി. കോവിഡ് നിയന്ത്രണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായതാണ് കാരണം.
തീപിടിത്തത്തിന് ശേഷം നൂറുകണക്കിന് ആളുകള്‍ ഉറുമ്പിയുടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറത്ത് തടിച്ചുകൂടി, 'ലോക്ക്ഡൗണുകള്‍ പിന്‍വലിക്കൂ!' എന്ന് ഉച്ചത്തില്‍ മുദ്രാവാക്യമുയര്‍ത്തിയാണ് ജനം രംഗത്തെത്തിയത്. രോഗനിരക്ക് കൂടിയ സാഹചര്യത്തിലാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.
Post a Comment
0 Comments