തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി കേരളത്തില്‍ നിന്ന് നൂറു കോടി രൂപയുടെ ഫണ്ട് ശേഖരിക്കാനൊരുങ്ങി ബി.ജെ.പി. തിരഞ്ഞെടുപ്പ് ചെലവിന് കേരള ഘടകം കേന്ദ്ര ഫണ്ട് മാത്രമാണ് ആശ്രയിക്കുന്നതെന്ന ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ബൂത്തുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളാണ് ഫണ്ട് ശേഖരണം നടത്തുക.
നവംബര്‍ 15 മുതല്‍ 30 വരെ പ്രത്യേക ഫണ്ട് ശേഖരണം നടത്താനാണ് തീരുമാനം. ഓരോ പാര്‍ട്ടി ഘടകത്തിനും പിരിച്ചെടുക്കേണ്ട നിശ്ചിത തുക തുക നല്‍കിയിട്ടുണ്ട്. ബൂത്തുകള്‍ 25,000 രൂപ വീതമാണ് പിരിക്കേണ്ടത്. പുനഃക്രമീകരിച്ച പഞ്ചായത്ത്, ഏരിയ കമ്മിറ്റികള്‍ ഒരുലക്ഷം, പുനഃക്രമീകരിക്കാത്ത പഞ്ചായത്ത് ഘടകം രണ്ടുലക്ഷം, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ ഏരിയ കമ്മറ്റികള്‍ മൂന്നുലക്ഷം, മണ്ഡലം കമ്മിറ്റികള്‍ ഏഴുലക്ഷം എന്നിങ്ങനെയാണ് ശേഖരിക്കുക.
Post a Comment
0 Comments