Type Here to Get Search Results !

Bottom Ad

മന്ത്രവാദിയുടെ വാക്കുകേട്ട് 10 വയസുകാരനെ കൊന്ന് രക്തംകുടിച്ചു; യുവതിക്ക് ജീവപര്യന്തം



ബറേലി: മന്ത്രവാദിയുടെ വാക്കുകേട്ട് അയല്‍വാസിയായ പത്തുവയസുകാരനെ കൊലപ്പെടുത്തി രക്തംകുടിച്ച യുവതിക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയെയാണ് കോടതി ശിക്ഷിച്ചത്. മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ചായിരുന്നു കുട്ടികളില്ലാത്ത യുവതി പത്തുവയസുകാരനെ കൊലപ്പെടുത്തി രക്തം കുടിച്ചത്. കൃത്യം നടത്താന്‍ യുവതിയെ സഹായിച്ച കാമുകനെയും ബന്ധുവിനെയും കോടതി ജീവപര്യന്തം ശിക്ഷിച്ചു.

കുട്ടിയെ കൊലപ്പെടുത്തി രക്തം കുടിച്ചാല്‍ ഗര്‍ഭം ധരിക്കുമെന്ന വിശ്വാസത്തിലാണ് ഇവര്‍ കൃത്യം നടത്തിയത്. 2017 ഡിസംബര്‍ 5നായിരുന്നു കേസിനാസ്പദമായ സംഭവം. കാമുകനുമായ യുവാവിന്റെയും ബന്ധുവിന്റെയും സഹായത്തോടെ അയല്‍വാസിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മൂന്നാം ദിവസം ഇവരെ പൊലീസ് പിടികൂടുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് ആറു വര്‍ഷമായിട്ടും യുവതിക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ഭര്‍തൃവീട്ടിലെ പരിഹാസം പതിവായിരുന്നു. ഇത് സഹിക്കാനാകാതെ വന്നപ്പോള്‍ യുവതി ഭര്‍ത്താവ് ധര്‍മ്മപാലിനെ ഉപേക്ഷിച്ച് ഷാജഹാന്‍പൂരിലെ ബന്ധുക്കള്‍ക്കൊപ്പം താമസം ആരംഭിച്ചു. അവിടെ വച്ചാണ് യുവതി മന്ത്രവാദിയെ സമീപിച്ചത്്. ഇതു ഭയാനകമായ ക്രൂരകൃത്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ആചാരത്തിന്റെ ഭാഗമായി യുവതി ആണ്‍കുട്ടിയുടെ രക്തം കുടിക്കുകയും മുഖത്ത് പുരട്ടുകയും ചെയ്തതായി പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad