ഇടുക്കി (www.evisionnews.in): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടാനച്ഛനായി പൊലിസ് തെരച്ചില്‍ ആരംഭിച്ചു. അടിമാലി സ്റ്റേഷനില്‍ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. വ്യാഴാഴ്ച വയറുവേദനയെ തുടര്‍ന്ന് അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് പെണ്‍കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലാക്കി. സംഭവം അറിഞ്ഞതോടെ മാതാവ് ബോധരഹിതമായി വീണു. ഇതോടെ താന്‍ പിടിയിലാകുമെന്ന ഘട്ടം വന്നതോടെ പ്രതി ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു. പാലക്കാട് സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി ഈ കുടുംബത്തോടൊപ്പമാണ് താമസം. ഇയാള്‍ മൂന്നാറില്‍ ഹോട്ടല്‍ തൊഴിലാളിയാണ്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഒന്നിലേറെ തവണ രണ്ടാനച്ഛന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴികൊടുത്തിട്ടുണ്ട്. അടിമാലി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post a Comment
0 Comments