വലിയപറമ്പ്: പടന്നക്കടപ്പുറം ഗവ: ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കഴിഞ്ഞ ദിവസം എം.എസ്.എഫ് നേടിയ ചരിത്ര വിജത്തിന്റെ ജാള്യത മറക്കാന്‍ ഇന്നലെ വൈകുന്നേരം സ്‌കൂള്‍വിട്ട് പോകുന്ന എം.എസ്.എഫ് യൂണിറ്റ് നേതാക്കളുടെയും പ്രവര്‍ത്തകരുടേയും നേരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമിച്ചു. അക്രമത്തില്‍ സാരമായ പരുക്കേറ്റ എംഎസ്എഫ് യൂണിറ്റ് നേതാക്കളായ മുര്‍ഷിദ് വെള്ളാപ്പ്, ഖലീല്‍ പെരിയോത്ത്, ദില്‍ഷാദ് കാടങ്കോട് എന്നിവരെ തങ്കയം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ പ്രതിഷേധിച്ചു. കലാലയങ്ങള്‍ രക്തക്കളമാക്കുന്ന അക്രമ രാഷ്ട്രീയം നടത്താന്‍ അണികളെ കയരുരി വിടുകയാണങ്കില്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ലന്നും അക്രമികളെ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതു വരെ വിശ്രമമില്ലന്നും ആശുപത്രിയില്‍ എംഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments