Type Here to Get Search Results !

Bottom Ad

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബില്‍; മന്ത്രിസഭ ഇന്ന്‌


തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാല ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് ബില്ല് കൊണ്ടുവരാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചേക്കും. ഡിസംബറില്‍ ചേരുന്ന നിയമസഭാ സമ്മേളത്തില്‍ ബില്ല് കൊണ്ടുവരാനാണ് ആലോചന. നിയമ സര്‍വകലാശാലകള്‍ ഒഴികെ സംസ്ഥാനത്തെ 15 സര്‍വ്വകലാശാലകളുടേയും ചാന്‍സലര്‍ നിലവില്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ഗവര്‍ണര്‍ക്ക് പകരം ആര് ചാന്‍സലര്‍ ആകും എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. പ്രതിപക്ഷ പിന്തുണയോടെ ബില്‍ പാസാക്കനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേ സമയം സഭ ബില്‍ പാസാക്കിയാലും നിയമമാകാന്‍ ഗവര്‍ണര്‍ ഒപ്പിടണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad