കാസര്‍കോട് (www.evisionnews.in): സംശയസാഹചര്യത്തില്‍ കണ്ട രണ്ട് പേരെ പിടികൂടി പരിശോധന നടത്തിയപ്പോള്‍ 830 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഇന്നലെ രാത്രി വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് പരിസരത്ത് കാസര്‍കോട് പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് കഞ്ചാവ് പിടിച്ചത്. ബന്തിയോട് ഇച്ചിലംങ്കോട് നാട്ടക്കല്‍ റോഡ് കോളനിയില്‍ താമസിക്കുന്ന മുഹമ്മദ് നൗഫല്‍ (23), നായന്മാര്‍മൂല പെരുമ്പള റോഡില്‍ താമസിക്കുന്ന മുഹമ്മദ് അലി (65) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് വില്‍പ്പനക്കായി എത്തിച്ചതാണെന്ന് കരുതുന്നു. ഇവര്‍ നേരത്തെയും കഞ്ചാവ് വില്‍പ്പന നടത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം. അന്വേഷണം നടത്തിവരികയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
830 ഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍
17:41:00
0

Post a Comment
0 Comments