കാസര്‍കോട് (www.evisionnews.in): പതിനേഴുകാരിയെ കൂട്ടപീഡനത്തിനിരയാക്കിയ കേസില്‍ കാമുകന്‍ അടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട് വാടകയ്ക്ക് താമസക്കാരനുമായ മുഹമ്മദ് ഷെഫീഖ് (28) എന്നിവരെയാണ് കാസര്‍കോട് എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാണ്ട് ചെയ്തു. പീഡനക്കേസില്‍ മൂന്നുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കാമുകനായ അറഫാത്ത് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം തുടങ്ങിയ ഭാഗങ്ങളിലെ വിവിധ ലോഡ്ജുകളിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ അടക്കം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷിച്ച് വരികയാണ്. ഇപ്പോള്‍ 13 പേരാണ് പ്രതികളെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ട്.
പതിനേഴുകാരിയെ കൂട്ടപീഡനത്തിനിരയാക്കിയ കേസില്‍ കാമുകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
16:52:00
0

Post a Comment
0 Comments