ബദിയടുക്ക: ചികിത്സക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയായ ബദിയടുക്കയിലെ ദന്തഡോക്ടറുടെ മൃതദേഹം കുന്താപുരത്ത് കണ്ടെത്തിയ സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബദിയടുക്കയിലെ സ്വകാര്യ ക്ലിനിക്കില്‍ ദന്തഡോക്ടറായ എസ്. കൃഷ്ണമൂര്‍ത്തി (52)യുടെ മൃതദേഹമാണ് വ്യാഴാഴ്ച കുന്താപുരത്ത് റെയില്‍വെ ട്രാക്കില്‍ കണ്ടെത്തിയത്.
രാവിലെ തന്നെ മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തിയിരുന്നെങ്കിലും കൃഷ്ണൂര്‍ത്തിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. കൃഷ്ണമൂര്‍ത്തി കാണാതാകുമ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടല്ല മൃതദേഹത്തിലുണ്ടായിരുന്നത്. കുന്താപുരത്ത് ഒരു മൃതദേഹം കണ്ടെത്തിയെന്ന് അറിഞ്ഞപ്പോള്‍ തന്നെ ബദിയടുക്കയില്‍ നിന്ന് ബന്ധുക്കള്‍ കുന്താപുരത്ത് പോയിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല.
രാത്രിയോടെ മകള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അതിനിടെയാണ് ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനു കുമ്പഡാജെയിലെ അഷ്‌റഫ്, അന്നടുക്കയിലെ മുഹമ്മദ് ശിഹാബുദ്ദീന്‍, വിദ്യാഗിരി മുനിയൂരിലെ ഉമറുല്‍ ഫാറൂഖ്, ബദിയടുക്ക ചെന്നാര്‍ കട്ടയിലെ ഹനീഫ്, അലി പുട്ടിക്കല്ല എന്നിവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post a Comment
0 Comments