വിട്‌ള: അമ്മയെയും ജ്യേഷ്ഠനെയും വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അലൈക്ക് നിഗലഗുളിയിലെ ഹരീഷിനെ (25)യാണ് വിട്‌ള പൊലീസ് അറസ്റ്റു ചെയ്തത്. അമ്മ വാരിജയെയും ജ്യേഷ്ഠന്‍ കൃഷ്ണകുമാറിനെയും ഹരീഷ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
വാരിജയും കൃഷ്ണകുമാറും താമസിക്കുന്ന വീട് ഒഴിഞ്ഞ് തനിക്ക് കൈമാറണമെന്ന് ഹരീഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാരിജയും കൃഷ്ണകുമാറും ഇതിനെ എതിര്‍ത്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹരീഷ് വാള്‍ കൊണ്ട് രണ്ടുപേരെയും വെട്ടുകയായിരുന്നു.
Post a Comment
0 Comments