കാഞ്ഞങ്ങാട് (www.evisionnews.in): അപകടത്തില്‍പ്പെട്ട സ്‌കൂട്ടറില്‍ നാലു കിലോ കഞ്ചാവ് കണ്ടെടുത്തു. ഇന്ന് രാവിലെ പള്ളിക്കര ചേറ്റുകുണ്ടിലാണ് സംഭവം. മഞ്ചേശ്വരം സ്വദേശി മുഹമ്മദ് (46) ആണ് അറസ്റ്റിലായത്. രാവിലെയുണ്ടായ ചാറ്റല്‍ മഴയില്‍ സ്‌കൂട്ടര്‍ തെന്നി വീഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ മുഹമ്മദ് സ്‌കൂട്ടറില്‍ നിന്നും പ്ലാസ്റ്റിക് പൊതി മാറ്റിവെക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ ബേക്കല്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി മുഹമ്മദിനെ പിടികൂടുകയായിരുന്നു. മഞ്ചേശ്വരത്ത് നിന്നും കണ്ണൂരിലേക്ക് എത്തിക്കാനായാണ് കഞ്ചാവ് പൊതി ഏല്‍പിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് അന്വേഷിച്ചു വരുന്നു.
അപകടത്തില്‍പെട്ട സ്‌കൂട്ടറില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടിച്ചു; ഒരാള്‍ അറസ്റ്റില്‍
17:19:00
0
കാഞ്ഞങ്ങാട് (www.evisionnews.in): അപകടത്തില്‍പ്പെട്ട സ്‌കൂട്ടറില്‍ നാലു കിലോ കഞ്ചാവ് കണ്ടെടുത്തു. ഇന്ന് രാവിലെ പള്ളിക്കര ചേറ്റുകുണ്ടിലാണ് സംഭവം. മഞ്ചേശ്വരം സ്വദേശി മുഹമ്മദ് (46) ആണ് അറസ്റ്റിലായത്. രാവിലെയുണ്ടായ ചാറ്റല്‍ മഴയില്‍ സ്‌കൂട്ടര്‍ തെന്നി വീഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടെ മുഹമ്മദ് സ്‌കൂട്ടറില്‍ നിന്നും പ്ലാസ്റ്റിക് പൊതി മാറ്റിവെക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ ബേക്കല്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി മുഹമ്മദിനെ പിടികൂടുകയായിരുന്നു. മഞ്ചേശ്വരത്ത് നിന്നും കണ്ണൂരിലേക്ക് എത്തിക്കാനായാണ് കഞ്ചാവ് പൊതി ഏല്‍പിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് അന്വേഷിച്ചു വരുന്നു.
Post a Comment
0 Comments