ദോഹ: ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന മത്സരത്തില്‍ അര്‍ജന്റീനക്ക് കനത്ത തോല്‍വി. ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കരിയറിന് പൂര്‍ണത നല്‍കാന്‍ ഒരു കിരീടം എന്ന ലക്ഷ്യവുമായെത്തിയ അര്‍ജന്റീനയുടെ കണ്ണീര്‍ വീഴ്ത്തി ഖത്തര്‍ ലോകകപ്പിലെ ആദ്യ അട്ടിമറി സൗദി അറേബ്യയുടെ പേരില്‍. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ തേരോട്ടം കാണാന്‍ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയ്ക്ക് ഐതിഹാസിക വിജയം. ആദ്യ പകുതിയില്‍ ലയണല്‍ മെസ്സി നേടിയ പെനല്‍റ്റി ഗോളില്‍ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. തുടര്‍ന്നങ്ങോട്ട് അര്‍ജന്റീനയുടെ അലകടലായുള്ള ആക്രമണങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ചും സൗദി വിജയം പിടിച്ചുവാങ്ങുകയായിരുന്നു.
Post a Comment
0 Comments