കോഴിക്കോട്: അതിരുവിടുന്ന ഫുട്‌ബോള്‍ ആവേശത്തിനെതിനെതിരേ ഇ.കെ സമസ്തക്ക് പിന്നലെ എ.പി വിഭാഗം സമസ്തയും. ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നത് ഇസ്ലാമിക വിരുദ്ധം തന്നെയാണെന്നും അതിരുകടക്കുന്ന ആവേശം വിലക്കുന്നതിന് മതനേതൃത്വം മുന്നോട്ടു വരണമെന്നും എസ്‌വൈഎസ് നേതാവ് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി പറഞ്ഞു.
ഫുട്ബോള്‍ ആരാധന അതിരുവിടുന്നുവെന്ന് സമസ്ത ഇകെ വിഭാഗം വെളളിയാഴ്ച പറഞ്ഞിരുന്നു. താരാരാധനയിലേക്കും അന്യ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്വന്ത്യം രാജ്യത്തേക്കാള്‍ സനേഹിക്കുന്ന തരത്തിലേക്കും കാര്യങ്ങള്‍ മാറുന്നു. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വെളളിയാഴ്ച പള്ളികളില്‍ പ്രാര്‍ഥനയ്ക്ക് ശേഷം മുന്നറിയിപ്പ് നല്‍കണമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അറിയിച്ചിരുന്നത്. സമസ്ത ഖുത്തുബ കമ്മിറ്റിയിലായിരുന്നു പ്രഖ്യാപനം. ഇതിനു പിന്നാലെയാണ് എ.പി വിഭാഗം സമസ്തയും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.
Post a Comment
0 Comments