കാസര്‍കോട് (www.evisionnews.in): പള്ളങ്കോട് ജുമാമസ്ജിദില്‍ വീണ്ടും ഉടലെടുത്ത എ.പി- ഇ.കെ സമസ്ത തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് ജുമാ നിസ്‌കാരം മുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനിടയിലാണ് ഇരുവിഭാഗം തമ്മില്‍ സംഘട്ടനം അരങ്ങേറിയത്. ഇതേതുടര്‍ന്ന് ബുധാനാഴ്ച വരെ പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വീണ്ടും അക്രമ സാധ്യത മുന്നില്‍ കണ്ട് പൊലീസ് നിസ്‌കാരത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
കാലങ്ങളായി വഖഫ് ബോര്‍ഡ് നിയമപരമായി തിരഞ്ഞെടുത്ത ജമാഅത്ത് നിലനില്‍ക്കുന്ന പ്രദേശമാണ് പള്ളങ്കോട് മഹല്ല്. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി പ്രശ്‌നങ്ങള്‍ പരമാവധി ഒത്തുതീര്‍ക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ജമാഅത്ത് കമ്മിറ്റി നിര്‍ദേശം പാലിക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും അനിശ്ചിത സംഭവങ്ങളുണ്ടായത്.
Post a Comment
0 Comments