Type Here to Get Search Results !

Bottom Ad

കേരളപ്പിറവി ദിനത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിനും എ.പി.ജെ അബ്ദുല്‍ കലാം പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി


കാസര്‍കോട്: അലയന്‍സ് ക്ലബ് കാസര്‍കോടിന്റയും ബ്രീസ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. ഹൈസ്‌ക്കൂളില്‍ കേരളപ്പിറവി ദിനത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിനും മുന്‍ രാഷ്ട്രപതി ഏ.പി.ജെ അബ്ദുല്‍ കലാം പോസ്റ്റര്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. അബ്ദുല്‍ കലാമിന്റെ ജീവിത ദര്‍ശനങ്ങളിലേക്ക് വെളിച്ചം വീശുന്ന നൂറുകണക്കിന് പോസ്റ്ററുകകള്‍ പ്രദര്‍ശന ഹാളില്‍ ഒരുക്കിയിരുന്നു. കേരളപിറവി ദിനത്തില്‍ ക്രാന്തദര്‍ശിയായ നമ്മുടെ മുന്‍ രാഷ്ട്രപതിയുടെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനം ഏറെ ഉചിതമായെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു അഡ്വ. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ മുഖ്യാതിഥിയായി. ഇന്റീരിയര്‍ കോണ്‍ട്രാക്ടേര്‍സ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ.കെ.ശ്യാം പ്രസാദിനെയും സ്ഥലം മാറിപ്പോകുന്ന ഹെഡ്മാസ്റ്റര്‍ സിദ്ധീഖിനെയും അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ആദരിച്ചു. കലാമിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെറുപുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യുകയും കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ക്ലബ് പ്രസിഡന്റ് എസ്. റഫീക്ക് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സമീര്‍ ആമസോണിക്‌സ്, നൗഷാദ് ബാവിക്കര, ഹെഡ്മാസ്റ്റര്‍ സിദ്ധിഖ്, എ കെ. ശ്യാം പ്രസാദ്, ഷാഫി എ നെല്ലിക്കുന്ന്, അഷ്‌റഫ് നാല്‍ത്തടുക്ക, മുഹമ്മദ് ഹനീഫ്, ബ്രീസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ലൂയിസ്, പിടിഎ പ്രസിഡന്റ് ഖാദര്‍, പ്രോഗ്രാം ഡയറക്ടര്‍ എം.പി ജില്‍ ജില്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad