ഇടുക്കി: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ഇടുക്കിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗം റിപ്പോര്‍ട്ട് ചെയ്ത തൊടുപുഴ കരിമണ്ണൂര്‍ ചാലാശ്ശേരിയില്‍ മൃഗസംരക്ഷണ വകുപ്പ് ഇന്നു സന്ദര്‍ശനം നടത്തും. രോഗം സ്ഥിരീകരിച്ച ഫാമിലേയും ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗബാധിത പ്രദേശങ്ങളിലെയും പന്നികളെ കൊന്നൊടുക്കും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും നല്‍കും.
രോഗ വ്യാപനം തടയാന്‍ പത്തു കി.മീ ചുറ്റളവില്‍ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. പ്രദേശത്ത് പന്നിമാംസ കച്ചവടം, കശാപ്പ് എന്നിവയും നിരോധിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേക്ക് പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതിനും നിയന്ത്രണമുണ്ട്. രോഗം മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗം ബാധിച്ച ഇടങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Post a Comment
0 Comments