Type Here to Get Search Results !

Bottom Ad

വെള്ളൂര്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കറും ബുള്ളറ്റും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം


കണ്ണൂര്‍
: ഗ്യാസ് ടാങ്കര്‍ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബിടെക് വിദ്യാര്‍ഥി മരിച്ചു. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ മുന്‍ പ്രവാസിയായ സി. ഗണേശന്‍- സരിത ദമ്പതികളുടെ മകനും മംഗളൂരു കോളജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുമായ അര്‍ജുന്‍ (18) ആണ് മരിച്ചത്. വെള്ളൂര്‍ ദേശീയപാതയില്‍ ആര്‍ടി ഓഫീസിന് മുന്നില്‍ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം.

ചെറുവത്തൂരിനടുത്തുള്ള ക്ഷേത്രത്തില്‍ ഒറ്റക്കോല മഹോസവത്തിന് പോയി പയ്യന്നൂര്‍ ഏഴിലോട്ടെ മാതാവിന്റെ വീട്ടിലേക്ക് പോകുന്നതിനായി പയ്യന്നൂര്‍ ഭാഗത്തേക്കു പോകുമ്പോള്‍ അര്‍ജുന്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ ടയറുകള്‍ക്കിടയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു ബുള്ളറ്റ് ബൈക്ക്. ഫയര്‍ഫോഴ്‌സെത്തി ഏറെ പണിപ്പെട്ടാണ് അര്‍ജുനെ പുറത്തെടുത്തത്.

പരിയാരത്ത് പുതുതായി പെട്രോള്‍ പമ്പ് തുടങ്ങുന്നതിനാല്‍ ജോലിക്കാരെ വിളിക്കാന്‍ പോകുകയായിരുന്ന പിതാവ് ഗണേശന്‍ ഏഴിലോട്ടെ ഭാര്യയുടെ വീടിനടുത്ത് ആളുകളെ കണ്ടപ്പോഴാണ് പുലര്‍ച്ചെ നടന്ന അപകട വിവരമറിഞ്ഞത്. മരിച്ച അര്‍ജുന് ഒരു സഹോദരനുണ്ട്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പയ്യന്നൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad