കാസര്‍കോട് (www.evisionnews.in): ദേശീയപാത വികസനത്തിന്റെ ഭാഗമായി അഴുക്ക് ചാല്‍ പുറത്തേക്ക് തുറന്നുവിട്ടതിനെ തുടര്‍ന്ന് നിരവധി വീടുകളിലെ കിണറുകളില്‍ മലിനജലം കലര്‍ന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സമീപത്തെ കാമത്ത് മെഡികല്‍ സെന്ററിന് പരിസത്ത് ദേശീയപാത നിര്‍മാണ ജോലിക്കിടെയാണ് അവിടെ നിലവിലുള്ള മുനിസിപാലിറ്റിയുടെ അഴുക്കുചാല്‍ പുറത്തേക്ക് തുറന്നുവിട്ടത്.
ഇത് കാരണം പരിസരത്തുള്ള ഇസ്ലാമിക് സെന്ററിലെ കിണറിലേക്കും സമീപത്തെ മറ്റ് ഏതാനും വീടുകളിലെ കിണറുകളിലേക്കും മലിനജലം കലര്‍ന്നതായി കാസര്‍കോട് മുനിസിപാലിറ്റി ചെയര്‍മാനും സെക്രടറിക്കും പരാതി നല്‍കി.
ഇത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മുനിസിപാലിറ്റി ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള അഴുക്കുചാല്‍ പുറത്തേക്ക് തുറന്നുവിട്ട ശേഷം റോഡ് നിര്‍മാണവുമായി മുന്നോട്ട് പോയ ഉരാളുങ്കല്‍ കംപനി അധികൃതര്‍ക്കെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ദിവസങ്ങളോളം മലിനജലം ഇവിടെ കെട്ടിക്കിടന്നതായി പരിസരവാസികള്‍ പറയുന്നു.
Post a Comment
0 Comments