സ്കൂട്ടറിൽ കാറിടിച്ച് 60കാരന് ദാരുണാന്ത്യം; ഭാര്യയ്ക്ക് ഗുരുതരം
17:04:00
0
കാഞ്ഞങ്ങാട്: സ്കൂട്ടറിൽ കാറിടിച്ച് തെറിച്ചുവീണ യാത്രികൻ ലോറി ദേഹത്തു കയറി മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയെ ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ധ്യയ്ക്ക് കോട്ടപ്പാറ പേരൂർ ഗോഡൗണിന് സമീപമായിരുന്നു അപകടം. പറക്കളായിൽ താമസിക്കുന്ന കൊട്ടോടി സ്വദേശിയും മുൻ ബസ് ജീവനക്കാരനുമായ ബാലൻ (60)ആണ് മരിച്ചത്. ഭാര്യ ഇന്ദിര(49)യ്ക്കാണ് പരിക്കേറ്റത്. അമ്പലത്തറ ഭാഗത്തേക്ക് പോവുകയായിരുന്നു ബാലൻ. ഇതേ ദിശയിൽ നിന്നുവന്ന കാറാണിടിച്ചത്. തെറിച്ചുവീണ ബാലൻ എതിരെ വന്ന ടോറസ് ലോറിക്കടിയിൽപ്പെടുകയായിരുന്നു. അതിനിടെ നിർത്താതെ പോയ കാർ അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കൾ: ആരതി, ആതിര.
Post a Comment
0 Comments