കണ്ണൂര്‍: ആര്‍എസ്എസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമര്‍ശനം ഉയരുന്നതിനിടെ കടുത്ത നടപടി വേണമെന്ന ആവശ്യം. സുധാകരന്റെ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിച്ച പരാതിയിലെ ആവശ്യം.
സിപിഎം ആക്രമണങ്ങളില്‍ നിന്ന് ആര്‍എസ്എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശം കടുത്ത അതൃപ്തിയാണ് പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളും വിവാദമായി. ആര്‍എസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ തന്റെ ഒന്നാം മന്ത്രിസഭയില്‍ മന്ത്രിയാക്കി വര്‍ഗീയ ഫാസിസത്തോട് സന്ധി ചെയ്യാന്‍ നെഹ്റു തയ്യാറായെന്നായിരുന്നു പരാമര്‍ശം.
സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും യുഡിഎഫിലെ ചില ഘടകകക്ഷികളും കടുത്ത അതൃപ്തിയിലാണ്. മുസ്ലിം ലീഗ് അടക്കം സുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്. ഈ സാഹചര്യത്തില്‍ സുധാകരനോട് ഹൈക്കമാന്റ് വിശദീകരണം തേടിയേക്കും.
Post a Comment
0 Comments