വാട്സാപ്പ് ഉപയോഗിക്കരുത്; മുഴുവന്‍ വിവരങ്ങളും ചോര്‍ത്താനാകുമെന്ന് ടെലിഗ്രാം സ്ഥാപകന്‍
10:18:00
0
ലണ്ടന്‍: വാട്സാപ്പ് ഉപയോഗിക്കുന്നത് ഉപയോക്താക്കള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ടെലിഗ്രാം സ്ഥാപകന്‍ പവേല്‍ ഡുറോവ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പ് ഒരു സര്‍വൈലന്‍സ് ടൂള്‍ ആണെന്നും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നുമാണ് ഡുറോവിന്റെ ആവശ്യം. ഉപയോക്താക്കളുടെ ഡാറ്റ വാട്സാപ്പില്‍ സുരക്ഷിതമല്ലെന്നും ഡുറോവ് പറയുന്നു. വാട്സാപ്പ് ഒഴികെ മറ്റേതെങ്കിലും ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ഉപയോഗിക്കണമെന്നാണ് ഡുറോവ് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്.
വാട്സാപ്പ് ഉപയോക്താക്കളുടെ ഫോണുകളിലെ എല്ലാ കാര്യങ്ങളിലും ഹാക്കര്‍മാര്‍ക്ക് ആക്‌സസ് ഉണ്ടായിരിക്കും. കഴിഞ്ഞ 13 വര്‍ഷമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ വാട്സാപ്പ് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും വാട്സാപ്പിലെ പുതിയ പ്രശ്‌നങ്ങളെക്കുറിച്ച് മനസിലാക്കപ്പെടുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യതയുള്‍പ്പെടെ എല്ലാം വാട്സാപ്പ് അപകടത്തിലാക്കുന്നു എന്നാണ് തിരിച്ചറിയുന്നത്. നിങ്ങള്‍ ഭൂമിയിലെ ഏറ്റവും ധനികനായ വ്യക്തിയായാലും കാര്യമില്ല. നിങ്ങളുടെ ഫോണില്‍ വാട്സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ സ്മാര്‍ട്ട്ഫോണില്‍ ഉള്ള എല്ലാ ആപ്ലിക്കേഷനില്‍ നിന്നുള്ള ഡാറ്റയും ആക്സസ് ചെയ്യാന്‍ കഴിയുമെന്നും ഡുറോവ് പറയുന്നു.
ടെലിഗ്രാം നല്‍കുന്ന സുരക്ഷാ, സ്വകാര്യത സവിശേഷതകളും ഡുറോവ് വിശദീകരിച്ചു. ടെലിഗ്രാമിലേക്ക് മാറാന്‍ ആളുകളെ താന്‍ പ്രേരിപ്പിക്കുന്നില്ല. കാരണം ടെലിഗ്രാമിന് ഇനിയും പ്രമോഷന്‍ ആവശ്യമില്ല. ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ ടെലിഗ്രാം സ്വകാര്യതയ്ക്കാണ് ആദ്യം പ്രാമുഖ്യം നല്‍കുന്നത്. നിലവില്‍ 700 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കള്‍ ടെലിഗ്രാമിനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
Tags
Post a Comment
0 Comments