Type Here to Get Search Results !

Bottom Ad

കിണര്‍ മൂടി ടാങ്ക് പണിതു; കുടിവെള്ളമില്ലാതെ വലഞ്ഞ് നിരവധി കുടുംബങ്ങള്‍


കുമ്പള (www.evisionnews.in): നിറയെ വെള്ളമുണ്ടായിരുന്ന കിണര്‍ മൂടി വാട്ടര്‍ ടാങ്ക് കെട്ടി ഉയര്‍ത്തിയപ്പോള്‍ ആരിക്കാടി കടവത്തെ 25ലേറെ കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ഏഴ് വര്‍ഷം മുമ്പാണ് ആരിക്കാടി കടവത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി 24 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയത്. നിറയെ വെള്ളമുണ്ടായിരുന്ന കിണര്‍ മൂടി ഇതേ സ്ഥലത്ത് വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചത്. 25ലേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കുടി വെള്ളത്തിനായി പരക്കം പായുകയാണ്. പൊട്ടിയ പഴയ പൈപ്പുകളില്‍ പുതിയ പൈപ്പുകള്‍ ഘടിപ്പിച്ചത്പ്ര തിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രവൃത്തിയില്‍ കരാറുകാരന്‍ ക്രമക്കേട് നടത്തിയതായി നാട്ടുകാര്‍ ആരേപിക്കുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad