Type Here to Get Search Results !

Bottom Ad

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ വിജിലന്‍സ് പൊക്കി


കാസര്‍കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍. മുളിയാര്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഘവനെയാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. മുളിയാര്‍ സ്വദേശിയായ അഷറഫ് എന്നയാളുടെ പിതാവിന്റെ പേരിലുള്ള മുളിയാര്‍ വില്ലേജില്‍പെട്ട അഞ്ചര സെന്റ് സ്ഥലത്തിന്റെ നികുതി അടയ്ക്കുന്നതിനായി ഈവര്‍ഷം ഫെബ്രുവരിയില്‍ വില്ലേജ് ആഫീസില്‍ അപേക്ഷ സമീപിച്ചിരുന്നു. അന്നേ ദിവസം പരാതിക്കാരനോട് ഈ വസ്തുവിന്റെ നികുതി നാലു കൊല്ലം മുമ്പാണ് അടച്ചാതെന്നും അതിനാല്‍ വസ്തുവിന്റെ അസല്‍ രേഖകളും 30 വര്‍ഷത്തെ ബാധ്യത സര്‍ട്ടിഫിക്കറ്റ്, സ്‌കെച്ച് എന്നിവ ഹാജരാക്കാന്‍ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എല്ലാ രേഖകളുമായി പല പ്രാവശ്യം പരാതിക്കാരന്‍ വില്ലേജ് ഓഫീസില്‍ പോയിട്ടും നികുതി അടച്ചു നല്‍കിയില്ല. തുടര്‍ന്ന് ഇക്കഴിഞ്ഞ 15ന് തീയതി വീണ്ടും വില്ലേജ് ഓഫീസിലെത്തിയപ്പോള്‍ അപേക്ഷ കാണാനില്ലെന്നും ഒരു അപേക്ഷ കൂടി എഴുതിത്തരണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് വീണ്ടും വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരനോട് അപേക്ഷ മാത്രം പോരെന്നും കൈക്കൂലിയായി ആദ്യം 5000 രൂപയും പിന്നീട് 2500 രൂപയും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ രാഘവന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് അഷ്‌റഫ് വിജിലന്‍സ് കാസര്‍കോട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.വി വേണുഗോപാലിനെ അറിയിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കെണി ഒരുക്കി ഇന്ന്  ഉച്ചയ്ക്ക് 2.45 മണിയോടെ വില്ലേജ് ഓഫീസിനടുത്ത് 2500രൂപ കൈക്കൂലി വാങ്ങിയ രാഘവനെ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയുമായിരുന്നു. 

വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ സിബി തോമസ്, സബ്ഇന്‍സ്‌പെക്ടറായ ഈശ്വരന്‍ നമ്പൂതിരി, അസി സബ് ഇന്‍സ്‌പെക്ടര്‍മാരായ രാധാകൃഷ്ണന്‍, സതീശന്‍, മധുസൂദനന്‍, സുബാഷ് ചന്ദ്രന്‍, പ്രിയ. കെ. നായര്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത് കുമാര്‍, രാജീവന്‍, ജയന്‍ കെ.വി, പ്രദീപന്‍, ബിജു, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad