കാസര്‍കോട്: പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ യു.കെ യൂസുഫ് രൂപകല്‍പ്പന ചെയ്ത ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും നൂതനവുമായ കടല്‍തീര സംരക്ഷണ മാര്‍ഗമായ 'യുകെ യൂസുഫ് ഇഫക്ട്സ് സീവേവ് ബ്രേക്കേഴ്സ്' നെല്ലിക്കുന്ന് കടപ്പുറത്ത് നിര്‍മിച്ച പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.
മന്ത്രിമാരായ റോഷി ആഗസ്റ്റിന്‍, അഹമ്മദ് ദേവര്‍കോവില്‍, കര്‍ണാടക ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി എസ്. അംഗാര, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എ.കെ.എം അഷ്റഫ്, ഇ. ചന്ദ്രശേഖരന്‍, എം. രാജഗോപാല്‍, നന്ദകുമാര്‍, എം.എം നൗഷാദ്, അന്‍വര്‍ സാദത്ത്, എന്‍.എ.ഹാരിസ്, യു.ടി. ഖാദര്‍, വേദവ്യാസ് കാമത്ത് തുടങ്ങിയവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, രാഷ്ട്രീയ നേതാക്കളായ എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, രവീശ തന്ത്രി കുണ്ടാര്‍, പി.കെ. ഫൈസല്‍, ടി.ഇ. അബ്ദുല്ല, അസീസ് കടപ്പുറം, കുര്യാക്കോസ് പ്ലാപറമ്പില്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
തുടര്‍ന്ന് കാസര്‍കോടിന്റെ സാംസ്‌ക്കാരിക ചൈതന്യം വിളിച്ചോതുന്ന ആയിരങ്ങള്‍ സംബന്ധിക്കുന്ന സംഗീത വിരുന്നോട് കൂടിയ വിപുലമായ ഉദ്ഘാടന പരിപാടിയാണ് സംഘാടകര്‍ ആവിഷ്‌കരിക്കുന്നത്. കര്‍ണാടകയില്‍ ഉടന്‍ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബെമ്മെ അറിയിച്ചു പദ്ധതിയുടെ പ്രാരംഭ നടപടികള്‍ കര്‍ണാടകയില്‍ ആരംഭിച്ചു. നിലവില്‍ മറ്റു കടല്‍തീര സംരക്ഷണ പദ്ധതി വിജയിക്കാത്തിടത്താണ് യു.കെ യൂസഫ് ഇസ് സീവ് ബേക്കേഴ്സ് പദ്ധതിയുടെ പ്രത്യേകത. കൂടാതെ തീരങ്ങള്‍ക്ക് മനോഹാരിതയും ദൃശ്യഭംഗിയും ഒരുക്കുന്നതിനാല്‍ വിനോദ സഞ്ചാരമേഖലയ്ക്കും പുത്തനുണര്‍വ്വു പകരും.
Post a Comment
0 Comments