മനാമ (www.evisionnews.in): യുണൈറ്റഡ് പട്‌ള ബഹ്‌റൈന്‍ കമ്മിറ്റി 2022-23 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എംകെ റഹീമിനെയും സെക്രട്ടറിയായി ടി.പി മുസ്തഫയെയും ട്രഷററായി റിയാസ് ചെമ്പൂറിനെയും തിരഞ്ഞെടുത്തു. യോഗത്തില്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീം ഫിസിയോ മുഹമ്മദ് പട്‌ലയെ ആദരിച്ചു. മുഹമ്മദിനുള്ള ഉപഹാരം എംകെ റഹീമും ടിപി ഷാഫിയും ചേര്‍ന്നു നല്‍കി.
ഡിസംബറില്‍ യുണൈറ്റഡ് പട്‌ള ബഹ്‌റൈന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈനില്‍ ഫാമിലി മീറ്റും വിവിധ മത്സരങ്ങളും നടത്താന്‍ തീരുമാനിച്ചു. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റ്: ഷാഫി ടിപി, റഹീം എ, ജോ. സെക്ര: നവാസ് എംപി, കാദര്‍, കോര്‍ഡിനേറ്റര്‍: നിസാം മൊഗര്‍. എക്‌സിക്യൂട്ടിവ് മെമ്പര്‍മാരായി ലുഖ്മാന്‍ കലീല്‍ മൊഗര്‍, മൊയ്തു, കരീം, മുഹമ്മദ് പി എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment
0 Comments