കേരളം (www.evisionnews.in): സ്ത്രീപീഡന വിഷയത്തില്‍ കുറ്റക്കാരനാണെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ പിസി സി അധ്യക്ഷന്‍ കെ സുധാകരന്‍. അന്വേഷണത്തിനായി കമ്മീഷനെയൊന്നും കോണ്‍ഗ്രസ് വയ്കില്ല. ഈ വിഷയത്തില്‍ എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷം കൂടുതല്‍ നടപടികളെക്കുറിച്ചാലോചിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദ്ധിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, മാനഹാനിയുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കോവളം പോലീസ് കേസെടുത്തത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു സ്ത്രീകളെയും പ്രതിചേര്‍ത്തിട്ടുണ്ട്.
പരാതി ലഭിച്ചിട്ടും കോവളം പോലീസ് കേസെടുത്തില്ലെന്ന ആക്ഷേപം ഉയര്‍ന്നതിനിടെയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി കമ്മിഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ ഉത്തരവിട്ടത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിലും വഞ്ചിയൂര്‍ പോലീസിനും നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തില്‍ കുന്നപ്പള്ളിക്കെതിരേ മറ്റൊരു കേസും രജിസ്റ്റര്‍ചെയ്തേക്കും. മജിസ്‌ട്രേറ്റിന് മുന്നില്‍ കുന്നപ്പിള്ളിക്കെതിരെ സ്ത്രീ ലൈംഗിക പീഡനപരാതിയും ഉ്ന്നയിച്ചിട്ടുണ്ടെന്നാണ് വിവരം
Post a Comment
0 Comments