Type Here to Get Search Results !

Bottom Ad

കേരളത്തില്‍ ആര്‍.എസ്.എസ് നിരോധിക്കണം: ഡി.ജി.പിയോട് ഹൈക്കോടതി അഭിഭാഷകന്‍


കൊച്ചി: കേരളത്തില്‍ ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ആവശ്യമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് അഭിഭാഷകന്‍ പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി ആറാണ് പരാതി നല്‍കിയത്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചത് അടക്കമുള്ള കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്. മോഹന്‍ ഭാഗവതിന്റെ വിദ്വേഷ പ്രസംഗത്തെ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചിട്ടുണ്ടെന്ന് പരാതിയില്‍ അനൂപ് ചൂണ്ടിക്കാട്ടി.

ആലപ്പുഴയിലും പാലക്കാടും നടന്ന വര്‍ഗീയ കൊലപാതകങ്ങളില്‍ ആര്‍എസ്എസുകാര്‍ പ്രതിസ്ഥാനത്തുള്ള കാര്യവും പരാമര്‍ശിച്ചിട്ടുണ്ട്.ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിനെ നിരോധിക്കണമെന്നാണ് ആവശ്യം. ആര്‍എസ്എസിനെതിരായ പ്രതികരണം ഫെയ്സ്ബുക്കില്‍ പരിമിതപ്പെടുത്താതെ ഭരണപരവും നിയമപരവുമായ നടപടി ക്രമങ്ങള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പരാതിയില്‍ അനൂപ് വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad