കാസര്‍കോട്: പബ്ലിക്ക് കേരളാ ചാനലിലെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. കാസര്‍കോട് സിജെഎം കോടതിയുടേതാണ് ഉത്തരവ്. 2021 ഓഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം.
ഉളിയത്തടുക്ക സ്വദേശി നൗഷാദ്, നെല്ലിക്കുന്ന് സ്വദേശികളായ ഇക്ബാല്‍ എന്ന ഇക്കു, നാസര്‍ എന്നിവരാണ് പബ്ലിക്ക് കേരളാ ഓഫീസില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയും ചാനലിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തുകയും ചെയ്തത്. സംഭവത്തില്‍ ആദ്യഘട്ടത്തില്‍ പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തക കോടതിയെ സമീപിച്ചത്. മാധ്യമപ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തിയ കോടതി സംഭവത്തില്‍ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
അതേസമയം, പബ്ലിക്ക് കേരളാ ഓഫീസില്‍ അക്രമം നടത്തുകയും മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ധിക്കുകയും ചെയ്ത സംഭവത്തില്‍ പബ്ലിക്ക് കേരളാ ചാനല്‍ റിപ്പോര്‍ട്ടര്‍ ആഷ് അലിയുടെ പരാതിയില്‍ കാസര്‍കോട് പോലീസ് നേരത്തെ കേസെടുത്തിരുന്നു.
Post a Comment
0 Comments