Type Here to Get Search Results !

Bottom Ad

എ.കെ ആരിഫ് കുമ്പള ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്


കുമ്പള: കുമ്പള ഗവ: ഹയര്‍ സെകന്ററി സ്‌കൂള്‍ 2022-23 വര്‍ഷത്തേക്കുള്ള പിടിഎ പ്രസിഡന്റായി എ.കെ ആരിഫിനെ തിരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗത്തില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത്തൊന്നംഗ എക്‌സികൂട്ടിവില്‍ നിന്നാണ് പ്രസിഡന്റായി എ.കെ ആരിഫിനെയും വൈ: പ്രസിഡന്റായി കെഎം മൊയ്തീന്‍ അസീസിനെയും തിരഞ്ഞെടുത്തത്

സെക്രട്ടറി പ്രിന്‍സിപ്പല്‍ കെ. ദിവാകരന്‍, ട്രഷററായി പ്രധാന അധ്യാപകന്‍ കൃഷ്ണ മൂര്‍ത്തി, അംഗങ്ങളായി ദിനേശ് കെവി, രവി എം, യൂസുഫ് വി പി, യൂസുഫ് ഉളുവാര്‍, എം സബൂറ, പിഎം നസീമ, കനകമ്മ കെഎസ്, മുഹമ്മദ് ആനബാഗിലു, അന്‍സാര്‍ അംഗഡിമുഗര്‍, അഞ്ചു ഡിഎസ്, മദനന്‍ സികെ, മിനി ജോണ്‍, മുഹമ്മദ് കുഞ്ഞി, സഹീറ അബ്ദുല്‍ ലത്തീഫ്, ശോഭ, മൈമൂന ഹനീഫ്, ചിത്ര ആര്‍കെ.

യോഗത്തില്‍ അഹ്‌മദാലി കെ അധ്യക്ഷത വഹിച്ചു പ്രിന്‍സിപ്പള്‍ ദിവാകരന്‍ കെ സ്വാഗതവും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു, രവി എം, ദിനേശ് കെ വി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്ലസ്ടു- എസ്എസ്എല്‍സി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയവരെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. അഷ്‌റഫ് ബായാര്‍, ബിഎ റഹ്‌മാന്‍, ശാഹുല്‍ ഹമീദ് ബന്തിയോട്, കെവി യൂസുഫ്, സുകുമാരന്‍ കുദിരപ്പാടി, പ്രേമലത സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad