കാസര്‍കോട് (www.evisionnews.in): 13 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 13കാരിയെ പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്ന കേസിലെ പ്രതി സഞ്ജീവയെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ മനോജ് വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരം 30 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി അധിക തടവും വിധിച്ചു. 2014നാണ് കേസിനാസ്പദമായ സംഭവം. കുമ്പള എസ്ഐ ആയിരുന്ന പി വി ശിവദാസന്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് ഇന്‍സ്പെക്ടറായിരുന്ന കെ പ്രേംസദനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
13 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും
17:29:00
0
കാസര്‍കോട് (www.evisionnews.in): 13 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 13കാരിയെ പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്ന കേസിലെ പ്രതി സഞ്ജീവയെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ മനോജ് വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരം 30 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി അധിക തടവും വിധിച്ചു. 2014നാണ് കേസിനാസ്പദമായ സംഭവം. കുമ്പള എസ്ഐ ആയിരുന്ന പി വി ശിവദാസന്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് ഇന്‍സ്പെക്ടറായിരുന്ന കെ പ്രേംസദനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.
Post a Comment
0 Comments