കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ തകര്‍ന്നുവീണു. പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. അഞ്ചോളം തൊഴിലാളികള്‍ ഈ സമയത്ത് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. രാത്രികാലങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കാറുണ്ട്. നിര്‍മാണത്തിലെ അപാകതയാണോ പാലം തകരാന്‍ കാരണമെന്ന് വ്യക്തമായിട്ടില്ല.
Post a Comment
0 Comments