ബിഗ് ദീപാവലി സെയിലില്‍ ഫ്‌ളിപ്പ് കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് ലാപ്‌ടോപ്പ്; കിട്ടിയത് കോണ്‍ക്രീറ്റ് കഷ്ണം
10:21:00
0
മംഗളൂരു: ബിഗ് ദീപാവലി സെയിലില്‍ ഫ്‌ളിപ്പ് കാര്‍ട്ടില്‍ നിന്നും ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് കോണ്‍ക്രീറ്റ് കഷ്ണം. ഗെയിമിംഗ് ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്ത ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് അംഗത്വമുള്ള ചിന്മയ രമണ എന്ന യുവതിക്കാണ് കോണ്‍ക്രീറ്റ് കഷ്ണം ലഭിച്ചത്. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. കല്ലും കുറച്ച് ഇവേസ്റ്റുമായിരുന്നു ലഭിച്ച പാര്‍സലില്‍ ഉണ്ടായിരുന്നത്.
ഒക്ടോബര്‍ പതിനഞ്ചിനാണ് ചിന്മയ രമണ സുഹൃത്തിനായി ഗെയിമിംഗ് ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തത്. ഒക്ടോബര്‍ 20ന് സീല്‍ ചെയ്ത പായ്ക്കറ്റ് ലഭിച്ചു. എന്നാല്‍ തുറന്നപ്പോള്‍ ലാപ്ടോപ്പ് ഉണ്ടായിരുന്നില്ല, പകരം കോണ്‍ക്രീറ്റ് കഷ്ണമാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് ചിന്മയ വിവരം ഉടന്‍ ഫ്‌ളിപ്പ്കാര്‍ട്ടിനെ അറിയിക്കുകയും, പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പണം തിരികെ നല്‍കാന്‍ ആദ്യം കമ്ബനി വിസമ്മതിക്കുകയും, ഉപഭോക്താവിന്റെ അപേക്ഷ നിരസിക്കുകയും ചെയ്തു. തുടര്‍ന്ന് ചിന്‍മയ എല്ലാ തെളിവും സഹിതം മെയില്‍ ചെയ്തു.
തുടര്‍ന്ന് പരാതി പരിഹരിക്കാന്‍ സമയം ആവശ്യമാണെന്ന് കമ്പനി അറിയിച്ചു. ഈ സമയം തനിക്ക് ലഭിച്ച കല്ലിന്റെ ചിത്രങ്ങള്‍ ചിന്മയ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് വൈറലായതോടെ ഫ്‌ളിപ്പ്കാര്‍ട്ട് തെറ്റ് അംഗീകരിക്കുകയും മുഴുവന്‍ പണവും തിരികെ നല്‍കുകയുമായിരുന്നു. നഷ്ടമായ മുഴുവന്‍ പണവും തിരികെ ലഭിച്ചതായി ചിന്മയ രമണ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു.
Post a Comment
0 Comments