മേല്‍പറമ്പ്: കെ.എം.സി.സി ഖത്തര്‍ ഉദുമ മണ്ഡലം 2022-25 കാലയളവിലെ കമ്മിറ്റിയുടെ പ്രഥമ ധനസഹായം മുസ്ലിം ലീഗിന്റെ ഭാവി വാഗ്ദാനങ്ങളായ എംഎസ്എഫ് ഉദുമ മണ്ഡലം കമ്മിറ്റിക്ക് നല്‍കി തുടക്കംകുറിച്ചു. കലാലയ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം കൈവരിച്ച എം.എസ്.എഫിനിതൊരു സ്‌നേഹ സമ്മാനമായി.
മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി എംഎസ്എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് മുനവ്വിര്‍ പാറപ്പള്ളിക്ക് തുക കൈമാറി. കെഎംസിസി ഖത്തര്‍ ഉദുമ മണ്ഡലം ട്രഷറര്‍ മന്‍സൂര്‍ കെസി, വൈസ് പ്രസിഡന്റ് അസ്ലം ചെമ്പിരിക് സീനിയര്‍ അംഗം ഖാദര്‍ ഉദുമ, മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജോയിന്‍ സെക്രട്ടറി സിഎല്‍ റഷീദ് ഹാജി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്് അത്തച്ച, എംഎസ്എഫ് മണ്ഡലം സെക്രട്ടറി അല്‍ത്താഫ് പൊവ്വല്‍, വൈസ് പ്രസിഡന്റ് സലാം മാങ്ങാട് സംബന്ധിച്ചു.
Post a Comment
0 Comments