കൊച്ചി: ഇരട്ട നരബലിക്കേസുമായി ബന്ധപ്പെട്ട് ഭഗവല്‍ സിങ്, ലൈല എന്നിവരുടെ വീട്ടില്‍ ആയുര്‍വേദ ചികിത്സയ്ക്കു വേണ്ടി സമീപകാലത്ത് തങ്ങിയിട്ടുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ്. കേരളത്തിന്റെ പലഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്ത്രീകളെ കാണാതായ കേസുകളുമായി നരബലിക്കേസിലെ പ്രതികള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിക്കും.
നരബലിക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയുടെ ദുരൂഹ പ്രവര്‍ത്തനങ്ങള്‍ക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരാളുടെ രീതിയിലല്ല ഷാഫി സമൂഹമാധ്യമങ്ങളിലൂടെ ഇടപെട്ടിരുന്നത്. ഇലന്തൂര്‍ ദമ്പതികളെ നരബലി നടത്താന്‍ പ്രേരിപ്പിച്ചതും ആഭിചാരക്രിയകളിലേക്കു നയിച്ചതും സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. ഇതില്‍ ഷാഫിക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നു കണ്ടെത്തണമെന്നു പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
പത്തനംതിട്ടയ്ക്കു പുറമേ കോട്ടയം, കൊച്ചി, മലയാറ്റൂര്‍ പ്രദേശങ്ങളിലും സമീപകാലത്തു ഷാഫിയുടെ സംശയകരമായ സാന്നിധ്യം വ്യക്തമായിട്ടുണ്ട്. നരബലിക്കു മുമ്പുള്ള മാസങ്ങളില്‍ കേരളമാകെ സഞ്ചരിച്ച ഷാഫി സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നു പലരെയും ഇലന്തൂരിലേക്കു കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്. ഇവരെ കണ്ടെത്തി മൊഴിയെടുക്കും.
Post a Comment
0 Comments