Type Here to Get Search Results !

Bottom Ad

ആളുകളെ കുത്തിനിറച്ച് ഹെഡ്ലൈറ്റില്ലാതെ സര്‍വീസ്; കെഎസ്ആര്‍ടിസി ബസ് പിടികൂടി എംവിഡി


മലപ്പുറം: നിയമം ലംഘിച്ച് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് പിടികൂടി എംവിഡി. രാത്രി മലപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോയ ബസാണ് പിടികൂടിയത്. ബസിന് ഹെഡ്ലൈറ്റും ബ്രേക്ക് ലൈറ്റും സ്പാര്‍ക്ക് ലൈറ്റും ഇല്ലാത്ത നിലയിലായിരുന്നു. ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

തിരൂര്‍ പൊന്നാനി റൂട്ടില്‍, രണ്ട് ഹെഡ് ലൈറ്റുമില്ലാതെ രാത്രിയില്‍ ആളെ കുത്തിനിറച്ച് സര്‍വീസ് നടത്തുകയായിരുന്നു കെ.എസ്.ആര്‍.ടി. സി ബസ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചമ്രവട്ടം പാലത്തിന് സമീപം ബസിനെ വളഞ്ഞിട്ട് പിടിച്ചു. പരിശോധനയില്‍ ബസിന്റെ രണ്ട് ഹെഡ് ലൈറ്റുകളും കത്തുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു.തെരുവുവിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ഇത്രയും ദൂരം ബസ്ഓടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വഴിയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ അകമ്ബടിയില്‍ ബസ് പൊന്നാനി ഡിപ്പോയിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വികരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad