Type Here to Get Search Results !

Bottom Ad

സാമൂഹ്യ തിന്മകള്‍ക്കെതിരെ കാസര്‍കോട് സംയുക്ത ജമാഅത്ത് ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കം


കാസര്‍കോട്: മയക്ക് മരുന്ന് അടക്കമുള്ള സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി പോലീസും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്തും കൈകോര്‍ത്തു. കൊല്ലമ്പാടി ബദറുല്‍ ഹുദാ മദ്രസ ഓഡിറ്റോറിയത്തില്‍ കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ലഹരി മുക്ത മഹല്ലുകള്‍ എന്ന ബോധവല്‍ക്കരണ ക്യാമ്പയിനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാറും ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയും ലഹരിക്കെതിരെ സംയുക്ത പോരാട്ടത്തിന് ആഹ്വാനം ചെയ്തു.

പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. അപകടമാംവിധം മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചു വരികയാണെന്നും സമൂഹത്തെ നാശത്തിലേക്ക് നയിക്കുമെന്നും ശക്തമായ പോരാട്ടം ഇതിനെതിരെ വേണമെന്നും ഖാസി പറഞ്ഞു. യോദ്ധാവ് അടക്കമുള്ള പരിപാടികളിലൂടെ മയക്കുമരുന്ന് മാഫിയയുടെ വേര് അറുത്തുമാകാന്‍ പോലീസ് ശ്രമങ്ങള്‍നടത്തുന്നുണ്ടെന്നും ഇതിന് പൊതു സമൂഹത്തിന്റെ പരിപൂര്‍ണ പിന്തുണ വേണമെന്നും ഇക്കാര്യത്തില്‍ മഹല്ലുകള്‍ക്ക് വലിയ കടമയാണ് നിര്‍വ്വഹിക്കാനുള്ളതെന്നും ജില്ലാ പോലീസ് മേധാവിയും പറഞ്ഞു.

കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഇ.അബ്ദുല്ല സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണന്‍, അബ്ദുല്‍ സലാം വാഫി അല്‍അസ്ഹരി മലപ്പുറം എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. യാസര്‍ അറഫാത്ത് അല്‍ അസ്ഹരി ഖിറാഅത്ത് നടത്തി.

നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, ട്രഷറര്‍ എന്‍.എ അബൂബക്കര്‍ ഹാജി, മാലിക് ദീനാര്‍ വലിയ പള്ളി ജനറല്‍ സെക്രട്ടറി എ. അഞ്ച്ദുല്‍ റഹ്‌മാന്‍, മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി, കെ.ബി. മുഹമ്മദ് കുഞ്ഞി, മജീദ് പട്‌ള, ഹനീഫ് ദാരിമി, മാഹിന്‍ കേളോട്ട്, എന്‍ എ കാദര്‍, യു സഹദ്, ടി കെ മഹമൂദ്, അഷ്‌റഫ് പളളിക്കണ്ടം, എ.കെ. മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി, ഫാറുഖ് ദാരിമി കൊല്ലമ്പാടി പ്രസംഗിച്ചു. സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad