കോഴിക്കറിയെച്ചൊല്ലി ദമ്പതികള്‍ വഴിക്കിട്ടു; പരിഹരിക്കാന്‍ ചെന്ന അയല്‍വാസി അടിയേറ്റു മരിച്ചു
11:09:00
0
ഭോപ്പാല്‍: കോഴിക്കറിയുണ്ടാക്കുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ചെന്ന അയല്‍വാസി മര്‍ദനമേറ്റ് മരിച്ചു. ഭോപ്പാലിലെ ചവാനി പഥര്‍ ഗ്രാമത്തിലാണ് സംഭവം. ബബ്ലു അഹിര്‍വാറാണ് കൊല്ലപ്പെട്ടത് . പ്രതി പപ്പു അഹിര്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ചയാണ് വീട്ടില്‍ ചിക്കന്‍ പാചകം ചെയ്യുന്നതിനെച്ചൊല്ലി ദമ്പതികള്‍ വഴക്കിട്ടത്. പ്രതി പപ്പു അഹിര്‍വാര്‍ ഭാര്യയെ മര്‍ദിച്ചു. വഴക്കുകേട്ട് അയല്‍പക്കത്ത് താമസിക്കുന്ന ചിലര്‍ എത്തി തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന ബബ്ലുവിനെ പപ്പു വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അദ്ദേഹത്തെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ചൊവ്വാഴ്ചയാണ് സംഭവം നടന്നതെങ്കിലും വെള്ളിയാഴ്ച പ്രതി പപ്പു അഹിര്‍വാറിനെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയായ പപ്പു അഹിര്‍വാറിനെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഭോപ്പാല്‍ ദേഹത്ത് പൊലീസ് സൂപ്രണ്ട് (എസ്പി) കിരണ്‍ ലത കര്‍കേത പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
Post a Comment
0 Comments