കാസര്‍കോട്: മഞ്ചേശ്വരം ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സബ് ജില്ലാ ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്നു വീണ് മുപ്പതോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കുപറ്റിയ സംഭവം അന്വേഷണ വിധേയമാക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ആവശ്യപ്പെട്ടു.
ഉച്ചഭക്ഷണ സമയത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ ഭക്ഷണശാലയിലായതു കൊണ്ട് മാത്രമാണ് അപകട തോത് കുറഞ്ഞതെന്നും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഇത്തരം സംഭവങ്ങളില്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും യൂത്ത് ലീഗ് അഭിപ്രായപ്പെട്ടു. പരിക്കുപറ്റിയ വിദ്യാര്‍ഥികളുടെ ചികിത്സാ ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സമ്മേളിക്കുന്ന കലാ- കായിക- ശാസ്ത്ര മേളകളുടെ അണിയറ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സംഘാടകരുടെ ഭാഗത്തുനിന്നും ഭാവിയില്‍ അപാകതകള്‍ സംഭവിക്കാതിരിക്കാന്‍ സേഫ്റ്റി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യൂത്ത് ലീഗ് കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments