തിരുവനന്തപുരം: ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ രാജ്ഭവന് സര്‍ക്കാര്‍ സഹായം. 75 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് അനുവദിച്ചത്. ഇ- ഓഫീസ് സംവിധാനം കൊണ്ടുവരുന്നതിനാണ് ഈ തുകയെന്ന് റിപ്പോര്‍ട്ടുണ്ട്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കിയാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ബജറ്റിന് പുറമെയുള്ള അധിക തുകയായാണ് ഇത് കൂടി അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയും തുടരുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനം. സാമ്പത്തിക പ്രസിസന്ധിയായതിനാല്‍ ട്രഷറിയില്‍ ചെക്കുകളും ബില്ലുകളും മാറുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് ഇപ്പോള്‍ രാജ്ഭവന് മുക്കാല്‍ കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. ഈ തുക ഉടന്‍ തന്നെ രാജ്ഭവന് ലഭ്യമാകും.കഴിഞ്ഞ സെപ്തംബറിലാണ് 75 ലക്ഷം രൂപ ആവശ്യപ്പെട്ട് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയത്.
Post a Comment
0 Comments