കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ച്ചുരം ചുരത്തില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു
10:52:00
0
കണ്ണൂര്‍: കൊട്ടിയൂര്‍ പാല്‍ച്ചുരം ചുരത്തില്‍ ആശ്രമം ജങ്ഷന് സമീപം ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
ഇന്ന് രാവിലെ 7.40 ഓടെയായിരുന്നു അപകടം. തലകീഴായി മറിഞ്ഞ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മുന്നിലെ ടയറുകള്‍ വാഹനത്തില്‍നിന്ന് വേര്‍പ്പെട്ട നിലയിലാണ്. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റ സഹായിയെ രക്ഷപ്പെടുത്തി പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments