ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഓഗസ്റ്റ് മാസത്തെ വരിക്കാരുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഓഗസ്റ്റില്‍ മാത്രം ജിയോയ്ക്ക് 32.81 ലക്ഷം പുതിയ വരിക്കാര്‍. എതിരാളികളായ എയര്‍ടെല്‍ 3.26 ലക്ഷം വരിക്കാരെയും ചേര്‍ത്തു. എന്നാല്‍ ബിഎസ്എന്‍എല്ലിനും വി എന്നറിയപ്പെടുന്ന വോഡഫോണ്‍ ഐഡിയയ്ക്കും വന്‍ നഷ്ടമാണ് നേരിട്ടത്. വിഐക്ക് 19.58 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടപ്പോള്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് 5.67 ലക്ഷം വരിക്കാരും വിട്ടുപോയി.
ഇന്ത്യയിലെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ജൂലൈ അവസാനത്തിലെ 1,14.8 കോടിയില്‍ നിന്ന് ഓഗസ്റ്റ് അവസാനത്തോടെ 1,14.91 കോടിയായി വര്‍ധിച്ചിട്ടുണ്ട്. 0.09 ശതമാനമാണ് പ്രതിമാസ വളര്‍ച്ചാ നിരക്ക്. ടെലികോം വിപണിയുടെ 36.48 ശതമാനം ജിയോ നേടിയപ്പോള്‍ എയര്‍ടെല്‍ 31.66 ശതമാനം വിഹിതം പിടിച്ചെടുത്തു. വി യ്ക്ക് വിപണി വിഹിതത്തിന്റെ 22.03 ശതമാനം പിടിച്ചെടുക്കാനായി. 9.58 ശതമാനം വിപണി പിടിച്ചടക്കിയ ബിഎസ്എന്‍എല്‍ നാലാം സ്ഥാനത്താണ്.
രാജ്യത്തെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണം ജൂലൈ അവസാനത്തിലെ 2.56 കോടിയില്‍ നിന്ന് ഓഗസ്റ്റ് അവസാനത്തോടെ 2.59 കോടിയായി വര്‍ധിച്ചു. ഇത് പ്രതിമാസ വളര്‍ച്ചാ നിരക്ക് 0.34 ശതമാനമായാണ് കാണിക്കുന്നത്. വിപണി വിഹിതത്തിന്റെ 28.31 ശതമാനം പിടിച്ചെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ വയര്‍ലൈന്‍ സേവന ദാതാവാണ് ജിയോ എന്ന് ട്രായ് ഡേറ്റ കാണിക്കുന്നു. മറുവശത്ത്, വിപണി വിഹിതത്തിന്റെ യഥാക്രമം 27.46 ശതമാനവും 23.86 ശതമാനവും പിടിച്ചെടുത്ത് ബിഎസ്എന്‍എല്‍ എയര്‍ടെലും രണ്ടും മൂന്നും സ്ഥാനത്താണ്.
Post a Comment
0 Comments