മൂസാ ബാസിത്ത് കേരള മാപ്പിളകലാ ആക്കാദമി ഇശല്‍കൂട്ടം സംസ്ഥാന ട്രഷറര്‍
16:59:00
0
കോഴിക്കോട്: കേരള മാപ്പിളകലാ അക്കാദമിയുടെ യുവജന വിദ്യാര്‍ത്ഥി യുവജന വിഭാഗമായ ഇശല്‍കൂട്ടം സംസ്ഥാന കമ്മിറ്റിയെ ഫറോക്കില്‍ വെച്ച് നടന്ന സംസ്ഥാന കൗണ്‍സിലില്‍ വെച്ച് തിരഞ്ഞെടുത്തു. ചടങ്ങ് സാബിഖ് കൊഴങ്ങോറന്റെ അധ്യക്ഷതയില്‍ കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എ. കെ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ചാരിറ്റിവിംഗ് സംസ്ഥാന കണ്‍വീന്‍ അബ്ദുറഹ്‌മാന്‍ കള്ളിത്തൊടി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് സാബിഖ് കൊഴങ്ങോറന്‍ മലപ്പുറം (പ്രസിഡണ്ട്) ത്വാഹാ മാട്ടൂല്‍ കണ്ണൂര്‍ (സീനിയര്‍ വൈസ് പ്രസിഡണ്ട്) നഫ്‌സല്‍ തിരുവനന്തപുരം, അലി കോട്ടക്കല്‍ മലപ്പുറം (വൈസ് പ്രസിഡണ്ട്) നൗഫല്‍ വല്ലപ്പുഴ പാലക്കാട് (ജനറല്‍ സെക്രട്ടറി) ശിഹാബ് വല്ലപ്പുഴ പാലക്കാട് (ചീഫ് കോഡിനേറ്റര്‍) സിറാജുദ്ധീന്‍ കൊടുവള്ളി കോഴിക്കോട് (ഓര്‍ഗനൈസിംഗ് സെക്രട്ടറി) സയ്യിദ് ഫാദില്‍ തങ്ങള്‍ തൃശ്ശൂര്‍, മിഥ്‌ലാജ് ഇടുക്കി, അജു സിറാജ് കമ്പ്‌ലക്കാട് വയനാട് (സെക്രട്ടറി) മൂസാ ബാസിത്ത് കാസര്‍ഗോഡ് (ട്രഷറര്‍) എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി
അബ്ദുള്ള മഷൂദ് പാലക്കാട്, സ്വാലിഹ് ചാലിയം കോഴിക്കോട്, ആമീന്‍ ഓമാനൂര്‍ മലപ്പുറം, സയ്യിദ് ഷെബിന്‍ ലക്ഷ ദ്വീപ്, ആസിഫ് ഗൂഡല്ലൂര്‍, ഫഹര്‍ ആലപ്പുഴ, സജ്ജാദ് ആലപ്പുഴ, മാഹിന്‍ എറണാകുളം, അഷ്‌കര്‍ അനസ് കോട്ടയം, അന്‍വര്‍ ഷാ കൊല്ലം എന്നിവരെ തിരഞ്ഞെടുത്തു. നഫ്‌സല്‍ തിരുവനന്തപുരം, സയ്യിദ് ഫാദില്‍ തങ്ങള്‍, നൗഫല്‍ കണ്ണൂര്‍, ത്വാഹാ മാട്ടൂല്‍ അജു സിറാജ് കമ്പ്‌ലക്കാട് എന്നിവര്‍ സംസാരിച്ചു. ശിഹാബ് വല്ലപ്പുഴ സ്വാഗതവും നൗഫല്‍ വല്ലപ്പുഴ നന്ദിയും പറഞ്ഞു.
Post a Comment
0 Comments