കൂപ്പ് കുത്തി ഇന്ത്യന്‍ രൂപ; ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ റെക്കോര്‍ഡ് കുതിപ്പ്
10:48:00
0
ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും കൂപ്പ് കുത്തിയതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ റെക്കോര്‍ഡ് കുതിപ്പ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞമൂല്യത്തിലാണ് ഇന്ത്യന്‍ രൂപയെങ്കിലും പ്രവാസികള്‍ക്കിത് മെച്ചം ലഭിക്കുന്ന സമയമാണ്. ഒരു യു.എ.ഇ ദിര്‍ഹമിന് 22 രൂപ 50 പൈസ എന്ന നിലയിലാണ് റെക്കോഡിട്ടത്. ഇതോടെ, പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാന്‍ കഴിയും.
ഡോളറിന് 82 രൂപ 56 പൈസ എന്ന നിലയിലാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം. ചരിത്രത്തില്‍ ആദ്യമായാണ് 82 രൂപയും വിട്ട് ഡോളറുമായുള്ള വിനിമനിരക്ക് മുന്നോട്ട് പോകുന്നത്. കഴിഞ്ഞദിവസം ഡോളറിന് 81 രൂപ 88 പൈസ എന്ന നിലയില്‍ ക്ലോസ് ചെയ്ത മൂല്യമാണ് പൊടുന്നനെ താഴേക്ക് പോയത്. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന വാര്‍ത്തകളും ക്രൂഡ് ഓയില്‍ ഉല്പാദനം വെട്ടികുറക്കാനുള്ള ഒപെക് തീരുമാനവും രൂപയെ കൂടുതല്‍ തളര്‍ത്താന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.
പ്രവാസികള്‍ക്ക് കൂടുതല്‍ പണം നാട്ടിലെത്തിക്കാന്‍ ഇത് സുവര്ണാവസരമാണെങ്കിലും നാട്ടില്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതിനാല്‍ ദീര്‍ഘകാലത്തേക്ക് ഇത് പ്രവാസികള്‍ക്കും ഗുണം ചെയ്യില്ലെന്നാണ് സാമ്ബത്തിക വിദഗ്ദര്‍ നല്കുന്ന സൂചന. നാട്ടില്‍ വിലക്കയറ്റത്തിനും ഇത് വഴി വെക്കും. റിസര്‍വ് ഇടപെടലുകളും രൂപയുടെ മൂല്യതകര്‍ച്ച പിടിച്ചുനിര്‍ത്തുന്നതില്‍ ഫലം കണ്ടിട്ടില്ല. അടുത്തദിവസങ്ങളിലും ഈ പ്രവണത തുടരാനാണ് സാധ്യത.
Post a Comment
0 Comments