കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേര്‍ന്ന് രണ്ടാം പ്രതി ഭഗവല്‍ സിംഗിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ ലൈലയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. റോസ്ലിയെ കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. അതിനാല്‍ പത്മത്തിന്റെ കൊലയ്ക്ക് ശേഷം ഭഗവല്‍ സിംഗ് ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തുമോ എന്ന ഭയമായിരുന്നു ഷാഫിക്കും ലൈലക്കും. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഭഗവല്‍ സിംഗിനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു.
സ്വത്തുക്കള്‍ തട്ടിയെടുത്ത് ലൈലുമായി നാടുവിടാന്‍ ഷാഫി പദ്ധതിയിട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടെ ക്രൂരകൃത്യം പിടിക്കപ്പെടുകയായിരുന്നു. അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നുപ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ഭഗവല്‍ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.
Post a Comment
0 Comments