കണ്ണൂർ: അന്തരിച്ച സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം തിങ്കളാഴ്ച പയ്യാമ്പലത്ത് നടക്കും. നാളെ ഉച്ച മൂന്ന് മണിയോടെ തലശേരിയിലെത്തിക്കുന്ന മൃതദേഹം ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടർന്ന് വൈകിട്ടോടെ സ്വവസതിയിലേക്ക് കൊണ്ടു പോവും. തിങ്കളാഴ്ച രാവിലെ ഡി.സി ഓഫിസിൽ പൊതുദർശനം. തുടർന്ന് മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്ക്കാരം.
കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച തലശ്ശേരി, ധർമ്മടം,കണ്ണൂർ മണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ ആചരിക്കും. ഹോട്ടലുകളെയും അവശ്യ സർവീസുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Post a Comment
0 Comments