മംഗളൂരു: കർണാടക രാമനഗര മഗഡി താലൂക്കിലെ കഞ്ചുഗൽ ബന്ദേമഠത്തിലെ ബസവലിംഗ സ്വാമിജി (45)യെ മഠത്തിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുടൂർ പോലീസ് സ്ഥലത്തെത്തി കൂടുതൽ നടത്തിവരികയാണ്. മൂന്ന് മാസം മുമ്പ് കടലേമഠം സ്വാമിജിയും സമാനമായ രീതിയിൽ ആത്മഹത്യ ചെയ്തിരുന്നു.
ബസവലിംഗസ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മഠത്തിലെ മറ്റ് സ്വാമിമാരുടെയും അന്തേവാസികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിവരികയായിരുന്നു.
കുറച്ചുദിവസങ്ങളായി ബസവലിംഗ സ്വാമിജി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Post a Comment
0 Comments