Type Here to Get Search Results !

Bottom Ad

ഇലന്തൂര്‍ നരബലി: മൃതദേഹങ്ങള്‍ കണ്ടെത്തിയത് നാലു സ്ഥലത്തുനിന്ന്, ശരീരഭാഗങ്ങള്‍ കറിവച്ചു തിന്നെന്ന് മൊഴി


പത്തനംതിട്ട: ഇലന്തൂരില്‍ നരബലിയുടെ ഭാഗമായി കൊല്ലപ്പെട്ട പത്മ, റോസ്ലി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് നാല് സ്ഥലത്തുനിന്ന. ആദ്യം കണ്ടെത്തിയത് റോസ്ലിയുടെ മൃതദേഹമായിരുന്നു. 56 കഷണങ്ങളാക്കി മുറിച്ച നിലയിലായിരുന്നു ഇത്. പിന്നീട് കണ്ടെത്തിയ പത്മത്തിന്റെ മൃതദേഹം 5 കഷണങ്ങളായും മുറിച്ച നിലയിലായിരുന്നു. രണ്ടാമത്തെ മൃതദേഹത്തിനൊപ്പം കുങ്കുമം തേച്ച ബാഗും കല്ലും ഉണ്ടായിരുന്നു.

നരബലി നടന്നത് ജൂണ്‍ എട്ടിനും, സെപ്റ്റംബര്‍ 26നുമാണ്. വൈകിട്ട് അഞ്ചിനും ആറിനും ഇടയിലായിരുന്നു കൃത്യം നടന്നത്. ഒന്നരവര്‍ഷം മുമ്പാണ് മുഹമ്മദ് ഷാഫി ദമ്പതികളുമായി ബന്ധം തുടങ്ങിയത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ട്. വീട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൊലയ്ക്ക് ഉപയോഗിച്ചത് ഏതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും ദക്ഷിണമേഖലാ ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു.

നരബലി നടത്തിയത് ഐശ്വര്യവും സമ്പത്തും ലഭിക്കാനാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കൊച്ചിയില്‍നിന്നു രണ്ട് സ്ത്രീകളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി അത്രിക്രൂരമായി തലയറുത്ത് കൊല്ലുകയായിരുന്നു. കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ പൊന്നുരുന്നി പഞ്ചവടി കോളനിയില്‍നിന്നു കാണാതായ പത്മം (52) കാലടി സ്വദേശിനി റോസിലി (50) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇരുവരും ലോട്ടറി കച്ചവടക്കാരായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad