Type Here to Get Search Results !

Bottom Ad

'ആക്ഷേപിച്ചാല്‍ കടുത്ത നടപടി, മന്ത്രിസ്ഥാനം റദ്ദാക്കും'; മുന്നറിയിപ്പുമായി ഗവര്‍ണര്‍


കേരളം: ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ മന്ത്രിമാര്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ട്വിറ്ററിലൂടെയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. ഗവര്‍ണറുടെ പ്രസ്താവന രാജ്ഭവന്‍ പിആര്‍ഒയാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തത്.

‘ഗവര്‍ണറെ ഉപദേശിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രി സഭയ്ക്കും എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ മന്ത്രമാര്‍ നടത്തിയാല്‍, മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും’ എന്നാണ് ട്വീറ്റ്.

അതേസമയം, സീനിയര്‍മാരായ പ്രൊഫസര്‍മാരുടെ പട്ടിക ഉടന്‍ നല്‍കണമെന്ന് വിവിധ സര്‍വകലാശാല വിസിമാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. 24 ന് കേരള വിസി വിരമിക്കുന്ന സാഹചര്യത്തില്‍ പകരം ചുമതല നല്‍കാനാണിത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad